ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ; ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍

Jaihind Webdesk
Friday, August 27, 2021

തിരുവനന്തപുരം : സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഉണ്ടാകും. കഴിഞ്ഞ ചൊവ്വാഴ്ച  മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ ഞായറാഴ്ചകളിലെ ലോക്ക്ഡൗണ്‍ തുടരുമെന്ന് വ്യക്തമാക്കിയിരുന്നു.

ഓണം പ്രമാണിച്ച് സര്‍ക്കാര്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിരുന്നു. സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് ഞായറാഴ്ചയും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ചിരുന്നു. അതേസമയം സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്.