കോഴിക്കോട്: ലാേക്ക്ഡൗണിനെ തുടർന്നുണ്ടായ സാമ്പത്തികബാധ്യതയെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും ആത്മഹത്യ. കോഴിക്കോട്, ഇടുക്കി ജില്ലകളിലായി 3 പേർ ആത്മഹത്യ ചെയ്തു. കോഴിക്കോട് വടകരയിലും അത്തോളിയിലും രണ്ട് പേരെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. വടകരയിൽ ഓട്ടോ ഡ്രൈവറായ വൈക്കിലശ്ശേരി സ്വദേശി ഹരീഷ് ബാബുവും അത്തോളിയിൽ കോതങ്കൽ പിലാച്ചേരി മനോജുമാണ് മരിച്ചത്.
ഇടുക്കി ഉടുമ്പൻചോല സേനാപതിയിൽ വ്യാപാരിയാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. സേനാപതി തൊട്ടിക്കാനം കുഴിയമ്പാട്ട് ദാമോദരൻ (67) ആണ് മരിച്ചത്. ഇന്നലെ രാവിലെ കടയിലെത്തിയ ദാമോദരൻ വിഷം കഴിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലാേക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് കട തുറന്നിരുന്നുവെങ്കിലും കടം പെരുകിയതായാണ് വിവരം.