രാജ്യത്ത് ലോക്ഡൗണ്‍ മെയ് 31വരെ നീട്ടി; പുതുക്കിയ മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കും

Jaihind News Bureau
Sunday, May 17, 2020

 

രാജ്യത്ത് ലോക്ഡൗണ്‍ മെയ് 31വരെ നീട്ടി. പുതുക്കിയ ലോക്ഡൗണ്‍ മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കും. നേരത്തെ മഹാരാഷ്ട്ര തമിഴ്‌നാട്, പഞ്ചാബ്, മിസോറാം, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളും ഈ മാസം 31 വരെ ലോക്ഡൗണ്‍ നീട്ടിയിരുന്നു. വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിലനില്‍ക്കുന്ന മൂന്നാംഘട്ട ലോക്ഡൗണ്‍ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് 5 സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ നീട്ടിയത്.

തമിഴ്നാട്ടിലെ 37 ജില്ലകളില്‍ 12 ജില്ലകള്‍ അതിതീവ്ര വൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്ത ഇടങ്ങളാണ്. അതിനാല്‍ തന്നെ ഈ 12 ജില്ലകളില്‍ മൂന്നാം ഘട്ട ലോക്ഡൗണില്‍ ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ തുടരും.  മറ്റ് 25 ജില്ലകളില്‍ ഇളവുകളോടെ ലോക്ഡൗണ്‍ നടപ്പാക്കും. ജില്ലയ്ക്കകത്ത് സഞ്ചരിക്കുന്നതിന് പാസ് വേണ്ട തുടങ്ങിയ ഇളവുകളാകും ഇവിടെ ലഭിക്കുക. അതേസമയം പൊതുഗതാഗതം ആരംഭിക്കില്ല , കൂടാതെ 12 തീവ്ര ബാധിതജില്ലയിലേക്ക് പോവുന്നതിനായി പാസുകളും നിര്‍ബന്ധമാക്കിയിട്ടുണ്ട്.