ലോക്ക് ഡൗൺ : പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ

Jaihind News Bureau
Thursday, June 4, 2020

ജൂൺ എട്ടുമുതൽ ആരാധനാലയങ്ങൾ റെസ്റ്റോറന്‍റുകൾ, ഷോപ്പിംഗ് മാളുകൾ എന്നിവ തുറന്ന് പ്രവർത്തിക്കാനിരിക്കെ മാർഗ നിർദ്ദേശങ്ങൾ കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം പുറത്തിറക്കി. ആരാധനാലയത്തിലെ വിഗ്രഹത്തിലോ, പരിശുദ്ധ ഗ്രന്ഥങ്ങളിലോ തൊടാൻ ഭക്തരെ അനുവദിക്കില്ല. പ്രസാദം, തീർത്ഥം എന്നിവ ആരാധനാലയത്തിനുള്ളിൽ നൽകാൻ പാടില്ല. റെസ്റ്റോറന്‍റുകളിൽ 50 ശതമാനത്തിലധികം സീറ്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കരുതെന്നും മാർഗ നിർദ്ദേശം വ്യക്തമാക്കുന്നു.

തിങ്കളാഴ്ച ആരാധനലായങ്ങൾ, റെസ്റ്റോറന്‍റുകൾ, ഷോപ്പിങ് മാളുകൾ എന്നിവ തുറന്ന് പ്രവർത്തിക്കാൻ ഇരിക്കെയാണ് കേന്ദ്രം മാർഗ നിർദ്ദേശങ്ങൾ പുറത്ത് ഇറക്കിയത്. സമൂഹ പ്രാർത്ഥനയ്ക്ക് സ്വന്തം പായകൊണ്ടു വരണം. എല്ലാവർക്കുമായി ഒരു പായ അനുവദിക്കില്ല. കൊവിഡ് രോഗലക്ഷണം ഇല്ലാത്തവരെ മാത്രമേ ആരാധനാലയത്തിൽ പ്രവേശിക്കാൻ അനുവദിക്കൂ. പ്രവേശന കവാടത്തിൽ താപനില പരിശോധിക്കാൻ സംവിധാനം ഉണ്ടാകണം. മാസ്കുകൾ ഇല്ലാത്തവരെ പ്രവേശിപ്പിക്കരുത്. ഒരുമിച്ച് ആൾക്കാരെ പ്രവേശിപ്പിക്കരുത്. ആരാധനാലയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് കൈയും കാലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. പാദരക്ഷകൾ കഴിവതും വാഹനങ്ങളിൽ തന്നെ വയ്ക്കണം. അതിന് സാധിച്ചില്ലെങ്കിൽ പ്രത്യേകമായാണ് വയ്ക്കേണ്ടത്. ക്യുവിൽ സാമൂഹിക അകലം ഉറപ്പാക്കണം. ആറടി അകലം ഉണ്ടാകണം. ആരാധനാലയത്തിന് പുറത്ത് ഉള്ള കടകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലും സാമൂഹിക അകലം ഉറപ്പാക്കണം. ആരാധനാലയത്തിന് പുറത്തേക്ക് പോകാൻ പ്രത്യേക വഴി ഉണ്ടാകണം. വലിയ ആൾക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകൾ അനുവദിക്കരുത്. പരാമാവധി റെക്കോർഡ് ചെയ്ത ആത്മീയ ഗാനങ്ങളും, വാദ്യമേളങ്ങളും ആണ് ഉപയോഗിക്കേണ്ടത്. തത്സമയ ചടങ്ങുകൾ അനുവദിക്കരുത് എന്നിവയാണ് ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട മാർഗ നിർദ്ദേശം പറയുന്നത്.

റെസ്റ്റോറന്‍റുകളുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശം പ്രകാരം ജീവനക്കാർ മുഴുവൻ സമയവും മാസ്കുകൾ ധരിക്കണം. ഹോട്ടലിൽ ജോലി ചെയ്യുന്ന വയസ്സായവർ, ഗർഭിണികൾ, എന്നിവർ ഭക്ഷണം കഴിക്കാൻ എത്തുന്നവരുമായി നേരിട്ട് ബന്ധപ്പെടരുത്. ഹോട്ടലിലേക്ക് പ്രവേശിക്കാനും, പുറത്തേക്ക് പോകാനും പ്രത്യേക വഴി ഉണ്ടാകണം. ഒരു തവണ ഉപയോഗിച്ച ശേഷം കളയാവുന്ന മെനു കാർഡ് ആയിരിക്കണം. പേപ്പർ നാപ്കിൻ ആകണം ഉപയോഗിക്കേണ്ടത്. എലവേറ്ററുകളിൽ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം. ആളുകൾ കൂടുന്ന ചടങ്ങുകൾ അനുവദിക്കരുത്. ആളുകൾ സ്ഥിരമായി തൊടുന്ന സ്ഥലങ്ങളിൽ സോഡിയം ഹൈപ്പോകോറേറ്റ് ലായനി ഉപയോഗിച്ച് കഴുകണം. ആൾക്കാർ ഭക്ഷണം കഴിച്ച് പോയ ശേഷം ആ ടേബിൾ അണുവിമുക്തമാക്കണം. അതിന് ശേഷമേ അടുത്ത ആൾക്ക് അവിടെ ഇരിക്കാൻ അനുവദിക്കാവൂ എന്നിങ്ങളെയാണ് .