ലോക് ഡൗൺ: ഹൈദരാബാദിൽ 18 മലയാളികൾ കുടുങ്ങി കിടക്കുന്നു; സംഘത്തിൽ കണ്ണൂർ, പത്തനംതിട്ട, തൃശൂർ ജില്ലകളിലുള്ളവര്‍

Jaihind News Bureau
Tuesday, March 24, 2020

കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ലോക് ഡൗൺ പ്രഖ്യാപിച്ചതിനുപിന്നാലെ ഹൈദരാബാദിൽ 18 മലയാളികൾ കുടുങ്ങി കിടക്കുന്നു. കണ്ണൂർ, പത്തനംതിട്ട, തൃശൂർ ജില്ലകളിലുള്ളവരാണ് സംഘത്തിൽ. മഹാരാഷ്ട്രയിലെ സേവാഗ്രാമിൽ ജോലി ചെയ്തിരുന്ന ഇവർ നാട്ടിലേക്ക് മടങ്ങാനായി ബസ് മാർഗമാണ് ഹൈദരാബാദിൽ എത്തിയത്. തുടര്‍ന്ന് കണ്ണൂ രിലേക്ക് വരാനായിവിമാന ടിക്കറ്റ് എടുത്തെങ്കിലും ഫ്ലൈറ്റ് ക്യാൻസലാകുകയായിരുന്നു. ഹൈദരാബാദ് വിമാനത്താവളത്തിന് സമീപത്തെ ലോഡ്ജിൽ കഴിയുന്ന ഇവരോട് ഒഴിഞ്ഞ് പോകാൻ ലോഡ്‌ജ് അധികൃതരും  ആവശ്യപ്പെട്ടതോടെ ദുരിതത്തിലായിരിക്കുകയാണ് സംഘത്തിലുള്‍പ്പെട്ടവര്‍.