രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു ; 76 % കടന്ന് പോളിങ് ; കൂടുതല്‍ വയനാട്ടില്‍

 

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിന്റെ സമയം അവസാനിച്ചു.  പല പോളിങ് സ്റ്റേഷനുകളിലും വോട്ടെടുപ്പ് തുടരുകയാണ്. 5 ജില്ലകളിലുമായി ഇതുവരെ 75.75% പോളിങ്ങാണ് രേഖപ്പെടുത്തിയത്. കോട്ടയം – 73.55, എറണാകുളം- 76.48, തൃശൂർ – 74.32, പാലക്കാട്- 77.22, വയനാട് – 78.97 എന്നിങ്ങനെയാണു ജില്ലകളിലെ പോളിങ്. കൊച്ചി കോർപ്പറേഷനിൽ 60.02, തൃശൂർ കോർപ്പറേഷനിൽ 61.19 ശതമാനം വീതവും വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഭരണത്തിന് എതിരായ ജനവികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. യുഡിഎഫ് വമ്പിച്ച മുന്നേറ്റം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. ഉയര്‍ന്ന പോളിങ് ശതമാനവും യു.ഡി.എഫ്. പ്രവര്‍ത്തകരുടെ ആവേശവും കണക്കിലെടുക്കുമ്പോള്‍ നല്ല മുന്നേറ്റമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Comments (0)
Add Comment