ആദ്യം മൂന്നു മണിക്കൂറില്‍ മികച്ച പോളിങ് ; കൂടുതല്‍ മലപ്പുറത്തും കണ്ണൂരും , വോട്ടർമാരുടെ നീണ്ടനിര

Jaihind News Bureau
Monday, December 14, 2020

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടത്തില്‍ നാല് ജില്ലകളിലും മികച്ച പോളിങ്. വോട്ടെടുപ്പ് 18 ശതമാനം പിന്നിട്ടു. മലപ്പുറത്തും കണ്ണൂരുമാണ് കൂടുതല്‍ പോളിങ്. മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിരയാണ്.

കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ 4 ജില്ലകളിലാണു വോട്ടെടുപ്പ്. 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാർഡുകളിലായി 22,151 സ്ഥാനാർഥികളാണു മത്സരിക്കുന്നത്. 89,74,993 വോട്ടർമാർ. 10,842 പോളിങ് ബൂത്തുകളിൽ 1,105 എണ്ണം പ്രശ്നബാധിതമായതിനാൽ വെബ്കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്.

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്. ഇന്നലെ വൈകിട്ട് 3 മുതൽ ഇന്നു വോട്ടെടുപ്പ് അവസാനിക്കും വരെ സർട്ടിഫൈഡ് ലിസ്റ്റിൽ ഉൾപ്പെടുന്ന കോവിഡ് ബാധിതർക്കും ക്വാറന്റീനിലാകുന്നവർക്കും ആരോഗ്യ വകുപ്പിലെ ചുമതലപ്പെട്ട ഹെൽത്ത് ഓഫിസർ നൽകുന്ന സാക്ഷ്യപത്രം ഹാജരാക്കി പിപിഇ കിറ്റ് ധരിച്ച് 6നകം നേരിട്ടെത്തി വോട്ടു ചെയ്യാം. ക്യൂവിലുള്ള മറ്റെല്ലാവരും വോട്ട് ചെയ്തശേഷമായിരിക്കും ഇവർക്ക് അവസരം.പോളിങ് സ്‌റ്റേഷനുകളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങളുടെയും സാമഗ്രികളുടെയും വിതരണം ഇന്നലെ പൂർത്തിയായി. 16 നാണു വോട്ടെണ്ണൽ.

പോളിങ് ശതമാനം-കണ്ണൂർ @ 11.00 AM

ജില്ലയിലെ വോട്ടിംഗ് ശതമാനം- 27.28%
പുരുഷന്‍- 28.46%
സ്ത്രീ -26.27%
ഭിന്നലിംഗം- 12.5%

കണ്ണൂര്‍ കോര്‍പ്പറേഷന്‍ – 20.3%

നഗരസഭകള്‍
തളിപ്പറമ്പ് – 27.12%
കൂത്തുപറമ്പ്-28.83 %
തലശ്ശേരി- 21.26%
പയ്യന്നൂര്‍- 26.56%
ഇരിട്ടി -26.95%
പാനൂര്‍- 19.93%
ശ്രീകണ്ഠാപുരം-26.75 %
ആന്തൂര്‍-35.39 %

കണ്ണൂര്‍ ബ്ലോക്ക് തല പോളിംഗ്
കല്യാശ്ശേരി -27.2%
പേരാവൂര്‍- 27.25%
പയ്യന്നൂര്‍- 31.01%
തളിപ്പറമ്പ-30 %
ഇരിക്കൂര്‍-29.59 %
കണ്ണൂര്‍- 29.3%
എടക്കാട്- 28.31%
തലശ്ശേരി-28.51 %
കൂത്തുപറമ്പ്- 27.06%
പാനൂര്‍- 29.17%
ഇരിട്ടി-29%

പോളിങ് ശതമാനം-കോഴിക്കോട് @ 11.00 AM

പോളിംഗ് ശതമാനം – 28.01 %

പുരുഷന്മാര്‍ – 28.23 %
സ്ത്രീകള്‍ – 27.81 %
ട്രാന്‍സ്‌ജെന്‍ഡര്‍ – 8.33 %

കോർപ്പറേഷൻ

കോഴിക്കോട് – 23.52 %

നഗരസഭകള്‍

കൊയിലാണ്ടി – 22.74 %
വടകര – 26.15 %
പയ്യോളി – 24.67 %
രാമനാട്ടുകര – 32.05 %
കൊടുവള്ളി – 25.58 %
മുക്കം – 31.25 %
ഫറോക്ക് – 27.33 %

ബ്ലോക്ക് പഞ്ചായത്തുകൾ

ചേളന്നൂർ – 30.37 %

കൊടുവള്ളി – 29.89 %

വടകര – 30.68 %

കോഴിക്കോട് – 27.54 %

കുന്നമംഗലം – 31.75 %

തൂണേരി – 30.79 %

കുന്നുമ്മൽ – 33.04 %

തോടന്നൂർ – 28.87 %

മേലടി – 28.47 %

പേരാമ്പ്ര – 32.73 %

ബാലുശ്ശേരി – 31.98 %

പന്തലായനി – 34.05 %