തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റ് : വാർത്ത പുറത്തായതിൽ അതൃപ്തി അറിയിച്ച് ലോക്കൽ ഫണ്ട് ഓഡിറ്റ് ഡയറക്ടർ

Jaihind News Bureau
Thursday, October 22, 2020

തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റുമായി ബന്ധപ്പെട്ട വാർത്ത പുറത്തായതിൽ അതൃപ്തി അറിയിച്ച് ലോക്കൽ ഫണ്ട് ഓഡിറ്റ് ഡയറക്ടർ ഡി. സാങ്കി. ഇത് സംബന്ധിച്ച ഉത്തരവു പുറത്തു വന്നതിലും സാങ്കി അതൃപ്തി പ്രകടിപ്പിച്ചു. അദ്ദേഹം അഡ്മിനായ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണ് പ്രതികരണം നടത്തിയത്.

1992ലെ ലോക്കൽഫണ്ട് ഓഡി‌റ്റ് ആക്‌റ്റിന് ഘടകവിരുദ്ധമായാണ് നിലവിലെ കാര്യങ്ങൾ. ഈ വർഷം ഏപ്രിൽ മുതൽ ഓഡി‌റ്റിംഗ് നടന്നിട്ടില്ല. ലൈഫ് മിഷൻ പദ്ധതിയിലെ അഴിമതികൾ പുറത്ത് വരാതിരിക്കാനാണ് സർക്കാർ ഇത്തരത്തിൽ തീരുമാനമെടുത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. മുമ്പ് കമ്പനി നിയമ പ്രകാരമുള‌ള ഓഡി‌റ്റ് നടക്കുന്നതിനാൽ കണ്ണൂർ വിമാനത്താവളത്തിലും ഓഡി‌റ്റ് വേണ്ടെന്ന് തീരുമാനിച്ചിരുന്നു.