Congress House Visit| തദ്ദേശ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് ഗൃഹസന്ദര്‍ശനത്തിന് തുടക്കം

Jaihind News Bureau
Friday, August 29, 2025

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഗൃഹസന്ദര്‍ശനത്തിന് തുടക്കമായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രവര്‍ത്തന ഫണ്ട് സ്വരൂപിക്കുന്നതിന് വേണ്ടിയാണ് ഈ ഭവന സന്ദര്‍ശന പരിപാടി. കണ്ണൂര്‍ പേരാവൂരില്‍ കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ. നേതൃത്വം നല്‍കും.

വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ഗൃഹസന്ദര്‍ശനം നടക്കുന്നത്. ഇന്നേദിവസം പായം, വള്ളിത്തോട്, അയ്യന്‍കുന്ന് മണ്ഡലങ്ങളില്‍ സന്ദര്‍ശനം നടത്തും. നാളെ ആറളം, ചാവശ്ശേരി എന്നിവിടങ്ങളിലും 31-ന് ഇരിട്ടി, കീഴ്പ്പള്ളി എന്നിവിടങ്ങളിലും സന്ദര്‍ശനം നടക്കും.

സെപ്റ്റംബര്‍ ഒന്നിന് മുഴക്കുന്ന്, കണിച്ചാര്‍, കേളകം എന്നിവിടങ്ങളിലും രണ്ടിന് കരിക്കോട്ടക്കരി, പേരാവൂര്‍, കൊട്ടിയൂര്‍ മണ്ഡലങ്ങളിലും ഗൃഹസന്ദര്‍ശനം നടക്കും.