Local Election 2025| തദ്ദേശ തിരഞ്ഞെടുപ്പ് 2025 ; ഇനിയെല്ലാം അതിവേഗത്തില്‍; നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 21

Jaihind News Bureau
Monday, November 10, 2025

തദ്ദേശ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ രാ്ഷ്ട്രീയ കേരളം ഉണര്‍ന്നു കഴിഞ്ഞു. പാര്‍ലമെന്റ് തിഞ്ഞെടുപ്പിനു ശേഷം നടക്കുന്ന രാഷ്ട്രീയപോരാട്ടത്തിന് ഇനി വളരെ കുറച്ചു ദിനങ്ങള്‍ മാത്രമാണുള്ളത്. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 21. സൂക്ഷ്മ പരിശോധന നവംബര്‍ 22നു നടക്കും. നവംബര്‍ 24 ലാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

മാതൃകാ പെരുമാറ്റച്ചട്ടം സംസ്ഥാനത്ത് നിലവില്‍ വന്നു. സ്വതന്ത്രവും നിഷ്പക്ഷവുമായ വോട്ടെടുപ്പ് നടത്തുന്നതിനായാണ് ചട്ടങ്ങളെന്നും കമ്മിഷന്‍ വ്യക്തമാക്കി. മട്ടന്നൂരില്‍ തിരഞ്ഞെടുപ്പ് പിന്നീട് നടത്തുമെന്നും. മണ്ഡലപുനര്‍ നിര്‍ണയത്തിലൂടെ വാര്‍ഡുകള്‍ വര്‍ധിച്ചിട്ടുണ്ടെന്നും കമ്മിഷന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1199 തദ്ദേശ സ്ഥാപനങ്ങളിലായി 23576 വാര്‍ഡുകളാണ് ഇക്കുറിയുള്ളത്. ഡിസംബര്‍ 21ന് മുന്‍പ് തദ്ദേശ ഭരണ സമിതികള്‍ ചുമതല ഏറ്റെടുക്കണം. അന്തിമ വോട്ടര്‍പട്ടിക തയ്യാറായി. സംവരണ മണ്ഡലങ്ങളുടെ വിജ്ഞാപനം കഴിഞ്ഞ ദിവസം വന്നിരുന്നു.

2,8430761 വോട്ടര്‍മാരില്‍ ഒന്നരക്കോടിയിലേറെപ്പേര്‍ സ്ത്രീകളും 281 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്. 2841 പ്രവാസി വോട്ടര്‍മാരുമുണ്ട്. രണ്ടര ലക്ഷത്തോളം ജീവനക്കാരെ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി നിയമിച്ചിട്ടുണ്ട്.