
കണ്ണൂര്‍ കോര്പ്പറേഷന് യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഡപ്യൂട്ടി മേയര്‍.പി. ഇന്ദിര, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, മുന്‍ ഫുട്ബോള്‍ താരം മുന്‍ ഫുട്ബോള്‍ താരം അജിത്ത് പാറക്കണ്ടി ,പി.ഷമീമ ടീച്ചര്‍, കെ പി താഹിര്‍ ഉള്‍പ്പെടെ സ്ഥാനാര്‍ത്ഥികള്‍. യു ഡി എഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി.
അനുഭവപരിചയം ഉള്ളവരും യുവനിരയും ചേര്‍ന്നതാണ് കണ്ണൂര്‍ കോര്‍പ്പറേഷനിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍. കോണ്‍ഗ്രസ് 38 സീറ്റിലും 18 സീറ്റില്‍ മുസ്ലിം ലീഗും മത്സരിക്കുന്നു. നിലവിലെ ഡപ്യൂട്ടി മേയര്‍ പി. ഇന്ദിര,യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, ജെ ബി എം ജില്ലാ കോഡിനേറ്റര്‍ ലിഷ ദീപക്, മഹിള കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് ശ്രീജ മീത്തില്‍, സോന ജയറാം ഉള്‍പ്പടെയുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.
മുന്‍ സന്തോഷ് ട്രോഫി താരം മുന്‍ അജിത്ത് പാറക്കണ്ടി ഉള്‍പ്പടെ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നുണ്ട്. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചു. മഹിള ലീഗ് നേതാവ് ഷമീമ ടീച്ചര്‍, കെ പി. താഹിര്‍ ഉള്‍പ്പടെ മത്സര രംഗത്തുണ്ട്. യു ഡി എഫ് വന്‍ വിജയം നേടുമെന്ന് കെ.സുധാകരന് എംപി പറഞു. കഴിഞ്ഞ തവണ യുഡിഎഫിന് 34 സീറ്റും, എല്‍ ഡി എഫിന് 19 ഉം, ബിജെപിക്ക് ഒരു സീറ്റുമാണ് ലഭിച്ചത്.