എല്‍ കെ അദ്വാനിക്ക് ഭാരതരത്‌ന പുരസ്കാരം

Saturday, February 3, 2024

ന്യൂഡൽഹി: മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിക്ക് ഭാരതരത്‌ന പുരസ്കാരം. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അദ്വാനിക്ക് ഭാരതരത്ന നൽകുന്ന വിവരം പങ്കുവച്ചത്. സമൂഹമാധ്യമമായ എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്. രാജ്യത്തിന്‍റെ പരമോന്നത ബഹുമതിയാണ് ഭാരതരത്‌ന പുരസ്കാരം. താഴേത്തട്ടില്‍ പ്രവര്‍ത്തിച്ച് തുടങ്ങി നമ്മുടെ ഉപപ്രധാനമന്ത്രി വരെയായി രാഷ്ട്രത്തെ സേവിച്ച ജീവിതമാണ് അദ്ദേഹത്തിന്റെത്. നമ്മുടെ ആഭ്യന്തര മന്ത്രി എന്ന നിലയിലും അദ്ദേഹം സേവനം അനുഷ്ഠിച്ചു.  പുരസ്‌കാരിതനായ അദ്ദേഹത്തെ നേരില്‍ കണ്ട് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.