ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടർക്ക് നായയുടെ കടിയേറ്റു; സംഭവം വാക്സിനേഷന്‍ ക്യാമ്പിനിടെ

Jaihind Webdesk
Tuesday, September 13, 2022

 

പത്തനംതിട്ട: റാന്നി പെരുനാട് പഞ്ചായത്തിലെ വാക്സിനേഷൻ ക്യാമ്പിനിനിടെ ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടർക്ക് വളർത്തു നായയുടെ കടിയേറ്റു. പെരുനാട് മൃഗാശുപത്രിയിലെ ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടർ രാഹുൽ ആർ.എസിനാണ് നായയുടെ കടിയേറ്റത്. വളർത്തുനായകൾക്ക് വാക്സിനെടുക്കുന്നതിനിടെ രാവിലെ 10 മണിയോടെയാണ് രാഹുലിന് കടിയേറ്റത്.