തിരുവനന്തപുരം: മദ്യത്തിന് ബജറ്റില്‍ പ്രഖ്യാപിച്ചതിനേക്കാൾ വൻ വിലവർധനവ്. സംസ്ഥാനത്ത് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചതിനെക്കാൾ മദ്യവില കൂടും. 500 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപ വരെ വില വർധിക്കും. 20 മുതൽ 30 രൂപ വരെ വിലവർധനവായിരുന്നു ബജറ്റിൽ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ആയിരം രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 50 രൂപ വരെ വർധിക്കും. 40 രൂപയുടെ വർധനവായിരുന്നു ബജറ്റിൽ പ്രഖ്യാപിച്ചിരുന്നത്. വിൽപ്പന നികുതി കൂടിയതിലാണ് അധിക വിലവർധനവ് ഉണ്ടാകുന്നതെന്നാണ് ബിവറേജസ് കോർപറേഷന്‍ ഇതു സംബന്ധിച്ച് നൽകുന്ന വിശദീകരണം.