സംസ്ഥാനത്ത് മദ്യം ഹോംഡെലിവറിയില്ല ; ബുക്കിങ് സംവിധാനം വീണ്ടും കൊണ്ടുവരാനും ആലോചന

Jaihind Webdesk
Sunday, May 23, 2021

തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യം ഹോംഡെലിവറി ഉണ്ടാകില്ല. ഹോഡെലിവറിക്ക് നയപരമായ തീരുമാനം വേണമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍. ബെവ്‌കോ എം.ഡിയുമായി അദ്ദേഹം ചര്‍ച്ച നടത്തി. വില്‍പ്പനയ്ക്ക് ബുക്കിങ് സംവിധാനം വീണ്ടും കൊണ്ടുവരാനും ആലോചന. ലോക്ഡൗണിന് ശേഷം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കുമ്പോള്‍ ആളുകള്‍ കൂട്ടമായി എത്താനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് ബുക്കിങ് സംവിധാനം കൊണ്ടുവരാനുള്ള നീക്കം.