കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തം; മുഖ്യപ്രതി പിടിയില്‍

Jaihind Webdesk
Friday, June 21, 2024

 

ചെന്നെെ: കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മുഖ്യപ്രതി പിടിയിലായി. തമിഴ്‌നാട് സ്വദേശി ചിന്നൈദുരൈയാണ് പിടിയിലായത്. വ്യാജമദ്യം തയാറാക്കി വിവിധയിടങ്ങളില്‍ വിതരണം ചെയ്തത് ഇയാളാണ്. വിഷമദ്യം കണ്ടെത്താന്‍ പ്രത്യേക സംഘം സംസ്ഥാന വ്യാപക പരിശോധന നടത്തും. അതേസമയം വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 49 ആയി. സംഭവത്തില്‍ മദ്യം വിതരണം ചെയ്ത രണ്ട് പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയാണ് ചിലര്‍ വ്യാജ മദ്യവില്‍പ്പനക്കാരില്‍ നിന്ന് മദ്യം വാങ്ങിക്കഴിച്ചതിന് ശേഷം അസ്വസ്ഥത പ്രകടിപ്പിച്ചത്.  തുടര്‍ന്ന് തലവേദന, ഛര്‍ദി, തലകറക്കം, വയറുവേദന, കണ്ണിന് അസ്വസ്ഥത എന്നിവ അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.