ബൊളീവിയക്കെതിരെ മെസിക്ക് ഹാട്രിക് ; ഗോള്‍ നേട്ടത്തില്‍ പെലെയെ മറികടന്നു

Friday, September 10, 2021

ഫുട്ബാൾ ഇതിഹാസം പെലെയുടെ റെക്കോർഡ് മറികടന്ന് സൂപ്പർ താരം ലയണൽ മെസി. ലോകകപ്പ് ഫുട്ബാൾ യോഗ്യത മത്സരത്തിൽ ബൊളീവിയക്കെതിരെ അർജന്‍റീനയ്ക്ക് തകർപ്പൻ ജയം നേടി കൊടുത്തായിരുന്നു മെസിയുടെ നേട്ടം. കരിയറിലെ 79 ആം രാജ്യാന്തര ഗോൾ കണ്ടെത്തിയ താരം 77 ഗോൾ നേടിയ പെലെയുടെ റെക്കോർഡ് ആണ് മറികടന്നത്.

109 ഗോൾ നേടിയ ബ്രസീലിയൻ താരം ഡ്യുഓ മാർട്ടയും 96 ഗോളുമായി ക്രിസ്റ്റൈനുമാണ് ഇനി പെലെയ്ക്ക് മുന്നിൽ ഉള്ളത്.
ഇന്ന് നടന്ന മത്സരത്തിൽ അർജന്‍റീനയുടെ 3 ഗോളുകളും നേടിയ ക്യാപ്റ്റന്‍ ലയണൽ മെസി തന്നെയായിരുന്നു വിജയ ശില്പി. 14, 68, 84 മിനിട്ടുകളിലായിരുന്നു മെസിയുടെ ഗോളുകൾ.