ഡോളർ കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകാത്ത സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. തല്ല് പേടിച്ച് സ്കൂളില്‍ പോകാത്ത കുട്ടിയെ പോലെയാണ് സ്പീക്കറുടെ നടപടിയെന്ന് രാഹുല്‍ പരിഹസിച്ചു. മൂന്നാം തവണയാണ് സ്പീക്കർ കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്.
അസുഖമാണെന്നാണ് മൂന്നാം തവണ ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കുന്നതിന് സ്പീക്കറുടെ വിശദീകരണം. മുമ്പും രണ്ടുതവണ വിവിധ കാരണങ്ങള്‍ പറഞ്ഞ് ശ്രീരാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.