ലൈറ്റടിക്കുമ്പോള്‍ കറക്റ്റ് കൊറോണയുടെ കണ്ണില്‍ നോക്കി അടിക്കണം’: മോദിയെ പരിഹസിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

Jaihind News Bureau
Friday, April 3, 2020

ലൈറ്റടിക്കുമ്പോള്‍ കറക്റ്റ് കൊറോണയുടെ കണ്ണില്‍ നോക്കി അടിക്കണം….! പ്രധാനമന്ത്രിയെ നരേന്ദ്രമോദിയെ പരിഹസിച്ച് പ്രശസ്ത സംവിധായകനും നടനുമായ ലിജോ ജോസ് പെല്ലിശ്ശേരി. കൊവിഡ് എന്ന ഇരുട്ടിനെ അകറ്റാൻ വീടുകളിൽ ദീപം തെളിക്കണം എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച അദ്ദേഹത്തിന്‍റെ കുറിപ്പ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

ഏപ്രിൽ അഞ്ചിന് രാത്രി ഒൻപത് മണിക്ക് ലൈറ്റുകൾ അണച്ച് 9 മിനിറ്റ് നേരം മെഴുകുതിരിയോ, വിളക്കോ, ടോർച്ചോ, മൊബൈലോ എന്നിങ്ങനെ എന്തെങ്കിലും  മാർഗങ്ങളുപയോഗിച്ച് വെളിച്ചം തെളിക്കണം എന്നായിരുന്നു പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെ രാജ്യത്തെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ട്രോളുകളും വന്നുതുടങ്ങിയിട്ടുണ്ട്.

പുര കത്തുമ്പോ ടോർച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട് അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില് നോക്കി അടിക്കണം 🔦

NB: മെഴുതിരി , ബൾബ് , മണ്ണെണ്ണ വിളക്ക് , പെട്രോമാസ് , അരിക്കലാമ്പ് , എമർജൻസി ലൈറ്റ് മുതലായവയുമായ് വരുന്നവരെ വേദിയിൽ പ്രവേശിപ്പിക്കുന്നതല്ല
എന്ന്
കമ്മിറ്റി