ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ലഘു പോർ വിമാനം പ്രവർത്തന സജ്ജമായി. എച്ച്എഎൽ ആണ് തേജസ് 4 എന്ന വിമാനം വികസിപ്പിച്ചത്. ബംഗലുരുവിലെ എച്ച്എഎൽ വിമാനത്താവളത്തിലായിരുന്നു പരീക്ഷണ പറക്കൽ.
രാവിലെ ഒമ്പതിന് ബംഗളൂരുവിലെ എച്ച്.എ.എൽ വിമാനത്താവളത്തിൽ നിന്നാണ് ഇരട്ട സീറ്റുള്ള തേജസ് വ്യോമസേന പൈലറ്റിനൊപ്പം കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറത്തി. ഇന്ത്യയുടെ ലഘു പോർവിമാന (എൽ.സി.എ) നിർമാണ പദ്ധതിക്കുള്ള പിന്തുണയായാണ് പ്രതിരോധ മന്ത്രി തേജസിലേറിയത്. എൽ.സി.എ തേജസ് പറപ്പിച്ച ആദ്യ പ്രതിരോധ മന്ത്രിയാണ് രാജ്നാഥ് സിങ്.
#WATCH DRDO Chief Dr G Satheesh Reddy says, “Raksha Mantri controlled and flew the Tejas for sometime.” Defence Minister says, “Koi problem nahi, jaise-jaise N Tiwari batate rahe, waise-waise mein karta raha.” pic.twitter.com/Do23J05M2I
— ANI (@ANI) September 19, 2019
ഡി.ആർ.ഡി.ഒ വികസിപ്പിച്ച് എച്ച്.എൽ.എ നിർമിച്ച പോർവിമാനമാണ് തേജസ്. ലഘുപോർവിമാനമായ തേജസിന്റെ അറസ്റ്റഡ് ലാൻഡിങ് കഴിഞ്ഞദിവസം വിജയകരമായി നടന്നിരുന്നു. ഗോവയിലെ നാവികസേനാ പരിശീലന കേന്ദ്രമായ ഐ.എൻ.എസ് ഹംസയിലാണ് തേജസ് അറസ്റ്റഡ് ലാൻഡിങ് നടത്തിയത്.
2016 ജൂലൈ ഒന്നിനാണ് വ്യോമസേനയുടെ ഫ്ലൈയിംഗ് ഡാഗേഴ്സ് സ്ക്വാഡ്രന്റെ ഭാഗമാകുന്നത്. നിലവിൽ 14 തേജസ് വിമാനമാണ് വ്യോമസേനയുടെ കൈവശമുള്ളത്. നാലെണ്ണം കൂടി വ്യോമസേന ഏറ്റെടുത്തെങ്കിലും അത് എച്ച്.എ.എല്ലിന്റെ കൈവശം തന്നെയാണുള്ളത്.