കെ.എം ഷാജിക്കെതിരെ വധഭീഷണി; ഡിജിപിക്ക് പരാതി നല്‍കി

Jaihind News Bureau
Sunday, April 19, 2020

കെ.എം ഷാജി എംഎല്‍എയ്ക്കെതിരെ വധഭീഷണി. വധഭീഷണിയുണ്ടെന്ന് കാണിച്ച് കെ.എം ഷാജി ഡിജിപിക്ക് പരാതി നല്‍കി. ഫെയ്‌സ്ബുക്കിലൂടെ വന്ന ഭീഷണിയെക്കുറിച്ച് എംഎല്‍എയുടെ ഗണ്‍മാന്‍ പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഫേസ്ബുക്കിലൂടെയും ഫോണിലൂടെയും ഭീഷണിയുണ്ടായിട്ടുണ്ടെന്ന് കെ.എം ഷാജി പറഞ്ഞു.

ഇതൊക്കെ പലപ്പോഴും ഉണ്ടാകാറുണ്ട്. അതിനെ നിസാരമായി എടുക്കാത്തത്, ഷുഹൈബും ടി.പിയും കൊല്ലപ്പെട്ടത് ഇങ്ങനെയായതിനാലാണ്. സിപിഎമ്മിന്റെ ഭീഷണി നിസാരവല്‍ക്കരിച്ചുകൂടെന്ന് സഹപ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ് പരാതി നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.