മുണ്ടക്കൈയിൽ തകർന്ന കെട്ടിടത്തിനുള്ളിൽ ജീവന്‍റെ തുടിപ്പ്; സ്കാനറിൽ ശ്വാസത്തിന്‍റെ സിഗ്നല്‍, പരിശോധന

Jaihind Webdesk
Friday, August 2, 2024

 

വയനാട്: മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനിത്തിനിടെ തകർന്ന കെട്ടിടത്തിനുള്ളിൽ ജീവന്‍റെ തുടിപ്പെന്ന് സംശയം. സ്കാനറിൽ നടത്തിയ പരിശോധനയിലാണ് കെട്ടിടത്തിനുള്ളിൽ ജീവനുള്ളതായി അറിഞ്ഞത്. ശ്വാസമെടുക്കുന്ന പോലുള്ള സിഗ്നലാണ് സ്കാനറിൽ ലഭിച്ചിരിക്കുന്നത്. മെ‍ഡിക്കൽ സംഘം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. കോൺക്രീറ്റ് കട്ടർ എത്തിച്ച് പ്രദേശത്തേക്ക് രക്ഷാപ്രർത്തനം പുരോഗമിക്കുയാണ്. കെട്ടിടത്തിനകത്ത് രക്ഷാപ്രവർത്തകർ കയറി പരിശോധന നടത്തുകയാണ്.

ഇന്ന് രാവിലെ ഉരുൾപൊട്ടലിനെ തുടർന്ന് ഒറ്റപ്പെട്ടുപോയ നാലുപേരെ കൂടി രക്ഷാപ്രവർത്തകർ  രക്ഷിച്ചിരുന്നു.  മുണ്ടക്കൈ പടവെട്ടിക്കുന്നിലാണ് നാലുപേരെ  രക്ഷാപ്രവർത്തനത്തിനിടെ  കണ്ടെത്തിയത്. ജോൺ, ജോമോൾ ജോൺ, ഏബ്രഹാം ജോൺ, ക്രിസ്റ്റീൻ ജോൺ  എന്നിവരെയാണ് രക്ഷിച്ചത്. ഉരുൾപൊട്ടിയൊഴുകിയതിന്‍റെ വലതുഭാഗത്തായുള്ള ഹോംസ്റ്റേയിലായിരുന്നു ഇവരുണ്ടായിരുന്നത്.