അപായപ്പെടുത്താന്‍ സാധ്യത; യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്‍റ് ഫർസിൻ മജീദിന് പോലീസ് നിരീക്ഷണം

Jaihind Webdesk
Thursday, July 11, 2024

 

കണ്ണൂർ: യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്‍റ് ഫർസിൻ മജീദിന് പോലീസ് നിരീക്ഷണം ഏർപ്പെടുത്തി. അപായപ്പെടുത്താൻ സാധ്യതയുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് മട്ടന്നൂർ പോലീസ് നിരീക്ഷണം ഏർപ്പെടുത്തിയത്. ഫർസിൻ മജീദിന്‍റെ മട്ടന്നൂർ വെള്ളിയാംപറമ്പിലെ വീട്ടിൽ പോലീസ് രജിസ്റ്റർ വെച്ചു. ഷുഹൈബ് വധക്കേസ് ഒന്നാം പ്രതി ആകാശ് തില്ലങ്കേരി നിയമലംഘനം നടത്തി വാഹനം ഓടിച്ചതിനെതിരെ പരാതി നൽകിയത് ഫർസിൻ മജീദ് ആയിരുന്നു.