ലൈഫ് മിഷൻ അടിയന്തര പ്രമേയം: മാത്യു കുഴല്‍ നാടന്‍റെ പ്രസംഗ ഭാഗങ്ങൾ നീക്കം ചെയ്തു

Jaihind Webdesk
Friday, March 3, 2023

തിരുവനന്തപുരം: ലൈഫ് മിഷൻ അടിയന്തര പ്രമേയത്തില്‍  മാത്യു കുഴൽനാടൻ്റെ പ്രസംഗ ഭാഗങ്ങൾ
സഭാ രേഖകളിൽ നിന്നും നീക്കം ചെയ്തു.
ശിവശങ്കറിൻ്റെ റിമാൻഡ് റിപ്പോർട്ടിലെ ഭാഗങ്ങളാണ് നിയമസഭാ രേഖകളിൽ നിന്ന് നീക്കിയത്.
റിപ്പോർട്ടിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് പരാമർശം ഉണ്ടെന്ന ഭാഗമാണ് ഒഴിവാക്കിയത്.
സ്വപ്ന സുരേഷ് ക്ലിഫ് ഹൗസിൽ വച്ച് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന പരാമർശവും ഒഴിവാക്കി.
റിമാൻഡ് റിപ്പോർട്ട് സഭയിൽ വായിക്കുന്നതും സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്തു