ലൈഫ് മിഷന്‍ അഴിമതി: എം ശിവശങ്കറിന് വീണ്ടും തിരിച്ചടി; ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി

Friday, May 26, 2023

 

കൊച്ചി: ലൈഫ് മിഷൻ അഴിമതി കേസിലെ ഒന്നാം പ്രതിയായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് വീണ്ടും തിരിച്ചടി. കേസില്‍ റിമാന്‍റില്‍ കഴിയുന്ന ശിവശങ്കറിന്‍റെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി. കൊച്ചിയിലെ വിചാരണ കോടതിയുടേതാണ് നടപടി. ചികിത്സാര്‍ത്ഥം ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് എം ശിവശങ്കര്‍ വിചാരണ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എം ശിവശങ്കർ സമർപ്പിച്ച ജാമ്യാപേക്ഷ നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അതേസമയം ജാമ്യ ഉപാധികളില്‍ ഇളവ് തേടി യുണിടാക് ഉടമയും കേസിലെ ഏഴാം പ്രതിയുമായ സന്തോഷ് ഈപ്പൻ നല്‍കിയ ഹര്‍ജിയും കോടതി തളളി. തന്‍റെ പാസ്പോര്‍ട്ട് വിട്ടുകിട്ടണമെന്നായിരുന്നു സന്തോഷ് ഈപ്പന്‍റെ ആവശ്യം.