ലൈഫ് മിഷന് കേസില്‍ ഇഡി സമന്‍സ് അയച്ച മുഖ്യമന്ത്രിയുടെ മകന് വിവേക് കിരണിനെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര പരാതി നല്കി. കേന്ദ്ര ധനകാര്യ വകുപ്പിനും ഇഡി ഡയറക്ടര്‍ക്കുമാണ് അദ്ദേഹം പരാതി നല്‍കിയത്. വിവേക് കിരണിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് ആവശ്യം. ഈ കേസില്‍ സിബിഐക്ക് പരാതി നല്കിയതും അനില്‍ അക്കരയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് വിവേക് കിരണിന് ലൈഫ് മിഷന് തട്ടിപ്പ് കേസില്‍ ഇ.ഡി സമന്‍സ് അയച്ചുവെന്ന് പറയുന്നത് 2023 ലാണ്. എന്നാല്‍ വിവേക് ഇതുവരെ ഹാജരാവുകയോ ഇ.ഡിയുടെ ഭാഗത്തു നിന്ന് തുടര്‍നടപടികള്‍ ഉണ്ടാവുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് അനില്‍ അക്കര പരാതി നല്‍കിയത്. സിപിഎം-ബിജെപി ബാന്ധവമാണ് തുടര്‍നടപടികള്‍ നിലയ്ക്കാന്‍ കാരണമെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതൃത്വത്തിന്റെ മൗനം അത് വ്യക്തമാക്കുന്നതാണെന്നും വിമര്‍ശനമുണ്ട്.