ലൈഫ് മിഷന്‍ കോഴക്കേസ്; ശിവശങ്കറിന്‍റെ ജാമ്യഹര്‍ജി ഹൈക്കോടതി തളളി

 

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്‍റെ ജാമ്യഹര്‍ജി ഹൈക്കോടതി തളളി. ലൈഫ് മിഷന്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 15നാണ് ശിവശങ്കര്‍ അറസ്റ്റിലാവുന്നത്. മൂന്നു ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലായിരുന്നു  അറസ്റ്റ്.

കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റില്‍ നടന്ന ചോദ്യം ചെയ്യലിനൊടുവില്‍ ഡല്‍ഹിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് അറസ്റ്റുണ്ടായത്. ലോക്കറില്‍ നിന്ന് ലഭിച്ച ഒരു കോടി രൂപ ലൈഫ് മിഷന്‍ ഇടപാടില്‍ ശിവശങ്കറിന് ലഭിച്ചതാണെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ ശിവശങ്ക‍ര്‍ ഇത് നിഷേധിച്ചു. അതേസമയം ജാമ്യം തേടി ശിവശങ്കര്‍ സുപ്രീം കോടതിയെ സമീപിച്ചേക്കും.

Comments (0)
Add Comment