‘രാജിവാര്‍ത്ത പച്ചക്കള്ളം; നുണകള്‍ പ്രചരിപ്പിക്കുന്നു, നഷ്ടമാകുന്നത് മാധ്യമങ്ങളുടെ വിശ്വാസ്യത’: വി.ഡി സതീശന്‍

Jaihind Webdesk
Wednesday, November 16, 2022

 

കൊച്ചി: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും കെ സുധാകരൻ രാജിക്കത്ത് കൊടുത്തു എന്ന വാർത്ത പച്ച കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മാധ്യമങ്ങൾ നുണകൾ പ്രചരിപ്പിക്കുകയാണെന്നും ശൂന്യകാശത്തു നിന്ന് കൊടുത്ത തെറ്റായ വാർത്തയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നേരത്തെയും ഇത്തരത്തിൽ വാർത്തകൾ വന്നു. ഇത്തരത്തിലുള്ള വാർത്തകളിലൂടെ മാധ്യമങ്ങളുടെ വിശ്വാസ്യത ആണ് നഷ്ടമാവുന്നതെന്നും തെറ്റായ വാർത്തകളെ ശക്തമായി നേരിടുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി.