അപമര്യാദയായി പെരുമാറിയ ഡി.ആർ അനിലിനെ അറസ്റ്റ് ചെയ്യണം; യുഡിഎഫ് പ്രതിഷേധ മാർച്ച്

Jaihind Webdesk
Saturday, December 17, 2022

തിരുവനന്തപുരം: നഗരസഭയിലെ നിയമന കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച വനിതാ കൗൺസിലർമാരോട് അപമര്യാദയായി പെരുമാറിയ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാനും സിപിഎം നേതാവുമായ ഡി.ആർ അനിലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. വനിതാ കൗൺസിലർമാരോട് അപമര്യാദയായി പെരുമാറുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഡി.ആർ അനിലിനെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കോർപ്പറേഷന് മുന്നിൽ നിന്നും ആരംഭിച്ച മാർച്ച് പോലീസ് സ്റ്റേഷന് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് സമരം ഡിസിസി പ്രസിഡന്‍റ് പാലോട് രവി ഉദ്ഘാടനം ചെയ്തു.