വീണ്ടും അന്വേഷിക്കാം; കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

Friday, November 29, 2024

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട സെഷന്‍സ് കോടതി. കുറ്റപത്രം 90 ദിവസത്തിനകം നല്‍കണം. അന്വേഷണസംഘം കോടതിയെ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സമീപിച്ചതിനെത്തുടര്‍ന്നാണ് കോടതി ഉത്തരവ്. ബി.ജെ.പിയുടെ മുന്‍ ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീഷ് ഉപതിരഞ്ഞെടുപ്പിന്റെ സമയത്ത് നിര്‍ണായകമായ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു.

കള്ളപ്പണകേസുമായി ബന്ധപ്പെട്ട് പുറത്തുവന്നത് കേസിലെ മുഖ്യസാക്ഷിയായ ധര്‍മരാജനാണ് പണം കൊണ്ടുവന്നത് എന്ന് തുടങ്ങി വളരെ സുപ്രധാനമായ വെളിപ്പെടുത്തലുകളാണ് . ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് കൊടകര കള്ളപ്പണക്കേസില്‍ പ്രധാന ആരോപണം നേരിടുന്നത്. സുരേന്ദ്രനെ പ്രതിചേര്‍ക്കാതെ മൊഴിയെടുക്കുക മാത്രമാണ് പോലീസ് നടത്തിയ അന്വേഷണത്തില്‍ ചെയ്തത്.