നെഹ്റുവിന്‍റെ ആശയങ്ങളിലേക്ക് മടങ്ങണം; എ.കെ ആന്‍റണി

Jaihind Webdesk
Monday, November 14, 2022

തിരുവനന്തപുരം: നെഹ്റുവിന്‍റെ  അടിസ്ഥാന നയങ്ങളിലേക്ക് തിരിച്ച് പോയാലെ രാജ്യത്തിന് തിരിച്ച് വരവ് നടത്തുവാനാകു എന്ന്  കോൺഗ്രസ് പ്രവർത്തകസമിതി അംഗം എകെ ആന്‍റണി പറഞ്ഞു. നവഭാരത ശില്പിയും മുൻ പ്രധാനമന്ത്രിയുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 133 ജന്മദിനാഘോഷ ഭാഗമായി കെപിസിസി യിൽ പുഷ്പാർച്ചനയ്ക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളിൽ വെള്ളം ചേർക്കുകയാണെന്നും  ബിജെപി യുമായി ഒരിക്കലും ഐക്യത്തിന് പോകാത്ത പാർട്ടി കോൺഗ്രസ് മാത്രമാണെന്നും  എ.കെ ആന്‍റണി മാധ്യമങ്ങളോട് പറഞ്ഞു

തെന്നല ബാലകൃഷ്ണപിള്ള , ടി.യു രാധാകൃഷ്ണൻ , പന്തളം സുധാകരൻ, പാലോട് രവി, വി എസ് ശിവകുമാർ
തുടങ്ങിയവർ സംബന്ധിച്ചു.