ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി അധികാരത്തില്‍ വരട്ടെ: ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ

Jaihind Webdesk
Monday, May 20, 2024

 

കോട്ടയം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി അധികാരത്തില്‍ വരാന്‍ പ്രാർത്ഥിക്കുന്നതായി ലത്തീന്‍ സഭ ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ.  ചങ്ങനാശേരി അതിരൂപതാ ദിനം കുറുമ്പനാടത്ത് ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു ബിഷപ്പിന്‍റെ പ്രാര്‍ത്ഥനയും ആശംസയും.  ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ അഞ്ചാം ഘട്ടമാണ് ഇന്ന് നടക്കുന്നത്. അതില്‍ അത്ഭുതങ്ങള്‍ സംഭവിക്കട്ടെയെന്നും ഇന്ത്യ മുന്നണി അധികാരത്തില്‍ വരട്ടെയെന്നും നിങ്ങളോടൊപ്പം ആശംസിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു എന്ന് ലത്തീന്‍ സഭയുടെ തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പായ ഡോ. തോമസ് ജെ നെറ്റോ പറഞ്ഞു.