നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണയ്ക്കുമോ ഇല്ലയോ എന്നത് പി വി അന്‍വര്‍ തീരുമാനിക്കട്ടേയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അന്‍വര്‍ തീരുമാനം പറയുന്ന പക്ഷം യുഡിഎഫിന്റെ അഭിപ്രായവും വ്യക്തമാക്കും.
അതേ സമയം തനിക്ക് ഗൂഢലക്ഷ്യങ്ങളുണ്ടെന്ന അന്‍വറിന്റെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്ന് വി ഡി സതീശന്‍ അറിയിച്ചു. പാര്‍ട്ടി നേതൃത്വത്തിലുള്ള ആളായതുകൊണ്ട് സ്വാഭാവികമായും അദ്ദേഹം തന്നെ വിമര്‍ശിക്കും. അതില്‍ ഒരു കുഴപ്പവുമില്ല. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതുള്‍പ്പെടെ എല്ലാ കാര്യങ്ങളും മുന്നണിയില്‍ പരസ്പരം കൂടിയാലോചിച്ചാണ് തീരുമാനമെടുത്തതെന്നും സതീശന്‍ പറഞ്ഞു.
ചിട്ടയോടുകൂടിയുള്ള പ്രവര്‍ത്തനമാണ് യുഡിഎഫിന്റെ നേതൃത്വത്തില്‍ നിലമ്പൂരില്‍ നടത്തുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി. പി വി അന്‍വര്‍ വിഷയത്തില്‍ എല്ലാവരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേ സമയം എല്‍ഡിഎഫ് ഇപ്പോഴും വല വീശിക്കൊണ്ടിരിക്കുകയാണെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. യുഡിഎഫിനെ ഇപ്പോഴും വിമര്‍ശിച്ചുകൊണ്ടിരിക്കുന്ന എം വി ഗോവിന്ദന് ഇതുവരെ നിലമ്പൂരില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു.