പൊന്മുടിയില്‍ പുള്ളിപ്പുലി: നിരീക്ഷണം ശക്തമാക്കി വനം വകുപ്പ്; ആശങ്ക

Jaihind Webdesk
Tuesday, December 26, 2023

 

തിരുവനന്തപുരം: വയനാട്ടിലെ കടുവാ ഭീതിയ്ക്കു പിന്നാലെ തിരുവനന്തപുരം പൊന്മുടിയിൽ പുള്ളിപ്പുലിയെ കണ്ടു. പൊന്മുടി പോലീസ് സ്റ്റേഷനു മുന്നിലാണ് ഇന്ന് രാവിലെ പുള്ളിപ്പുലിയെ കണ്ടത്. സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനാണ് പുലി നടന്നു മറയുന്നത് കണ്ടത്. ഇതോടെ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി. മേഖലയിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു. ക്രിസ്മസ്, പുതുവത്സര സമയമായതിനാല്‍ പൊന്മുടിയിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. പുലിയെ കണ്ടതോടെ പ്രദേശത്ത് കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.