പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തിന് തുടക്കമായി. അന്തരിച്ച മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാന്ദനും, വാഴൂര്‍ സോമനും, പി പി തങ്കച്ചനും സഭ ആദരമര്‍പ്പിച്ചു. അതെ സമയം പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് നിയമസഭയില്‍ ഹാജരായി. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കിയതിനാല്‍ സ്വതന്ത്ര നിലപാടിലാണ് രാഹുല്‍ നിയമസഭയില്‍ എത്തിയത്. സ്പീക്കര്‍ പ്രത്യേക ബ്ലോക്കിലാണ് രാഹുലിന് ഇരിപ്പിടം അനുവദിച്ചത്. ഒക്‌ടോബര്‍ 10 വരെയാണ് സമ്മേളനം നടക്കുക.. കസ്റ്റഡി മര്‍ദ്ദന പരമ്പരകള്‍ ഉള്‍പ്പെടെ ഉയര്‍ത്തി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷം.
കസ്റ്റഡി മര്‍ദ്ദന പരമ്പരകളും തൃശൂരിലെ ശബ്ദരേഖാ വിവാദവും ആരോഗ്യ മേഖലയിലെ സമ്പൂര്‍ണ തകര്‍ച്ചയും സര്‍ക്കാരിനെ പ്രതികൂട്ടിലും പ്രതിരോധത്തിലുമാക്കുന്നതിനിടയിലാണ് നിയമസഭാ സമ്മേളനത്തിന് തുടക്കമാകുന്നത്. കസ്റ്റഡി മര്‍ദനത്തില്‍ മൗനം തുടരുന്ന മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം സഭയില്‍ ആഞ്ഞടിക്കും. സിപിഎം നേതാക്കളെ പ്രതിക്കൂട്ടില്‍ ആക്കിയിരിക്കുന്ന തൃശ്ശൂരിലെ ശബ്ദരേഖ വിവാദവും ആരോഗ്യ വകുപ്പിനെതിരെയും പ്രതിപക്ഷം ചോദ്യങ്ങളുയര്‍ത്തും. ആഗോള അയ്യപ്പ സംഗമവും ന്യൂനപക്ഷസംഗമവും ഉള്‍പ്പടെയുള്ള സര്‍ക്കാരിന്റെ രാഷ്ട്രീയ തട്ടിപ്പുകള്‍ പ്രതിപക്ഷം സഭയില്‍ തുറന്നുകാട്ടും. എസ് ഐ ആര്‍ വോട്ടേഴ്സ് ലിസ്റ്റ്, വാര്‍ഡ് പുനര്‍ വിഭജനമൊക്കെ സഭയില്‍ വലിയ ചര്‍ച്ചയാകും.