വാര്‍ഡ് പുനഃര്‍നിര്‍ണയ തീരുമാനം ഏകപക്ഷീയം; കൃത്രിമം കാട്ടാന്‍ ശ്രമിച്ചാല്‍ നിയമ നടപടി സ്വീകരിക്കും: വി.ഡി. സതീശന്‍

Jaihind Webdesk
Monday, May 20, 2024

 

തിരുവനന്തപുരം: തദ്ദേശ വാര്‍ഡ് പുനഃര്‍നിര്‍ണയം സംബന്ധിച്ച് സര്‍ക്കാരിന്‍റേത് ഏകപക്ഷീയ തീരുമാനമാണെന്നും കൃതൃമം കാണിക്കാന്‍ ശ്രമിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് അന്നത്തെ പ്രതിപക്ഷവുമായി ആലോചിച്ചാണ് തീരുമാനമെടുത്തത്. എന്തെങ്കിലും കൗശലം കാണിക്കാനുള്ള വഴിയാണ് സര്‍ക്കാര്‍ തുറന്നുവയ്ക്കുന്നതെങ്കില്‍ അതിനെ നിയമപരമായി നേരിടും. പുനഃര്‍നിർണയത്തിന്‍റെ പേരില്‍ കൃത്രിമം കാട്ടാന്‍ അനുവദിക്കില്ല. നിയമപരമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമെ വാര്‍ഡ് പുനഃര്‍നിര്‍ണയം യുഡിഎഫ് അനുവദിക്കൂ. മാനദണ്ഡങ്ങള്‍ ലംഘിച്ച് ഓരോരുത്തരുടെ സൗകര്യത്തിന് വാര്‍ഡ് ഉണ്ടാക്കുന്ന പഴയ രീതി പിന്തുടരാന്‍ സമ്മതിക്കില്ലെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.