രാജ്യത്താകമാനമുള്ള സര്‍ക്കാരിന്റെ നേട്ടം പ്രചരിപ്പിക്കണമെന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരളം ആവശ്യപ്പെട്ടു. ഒപ്പം 75 എന്ന പ്രായപരിധി നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന കാര്യത്തിലും ചര്‍ച്ച ഉയര്‍ന്നു. മറ്റ് പല ഘടകങ്ങളും സമാനമായ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ പിടിവാശി വേണ്ടെന്നായിരുന്നു ഇന്നലെ നടന്ന കേരള ഗ്രൂപ്പ് ചര്‍ച്ചയില്‍ തീരുമാനമായതായി പറയപ്പെടുന്നത്.
പ്രകാശ് കാരാട്ട് അവതരിപ്പിച്ച റിപ്പോര്‍ട്ടിന്‍മേലുള്ള രാഷ്ട്രീയ അവലോകന ചര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്. കേരളത്തില്‍ മാത്രം ഒതുങ്ങാതെ രാജ്യവ്യാപകമായി ഇടതു ഭരണം പ്രചരിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്നാണ് ചര്‍ച്ചയില്‍ പ്രധാനമായും വരുന്നത്. ബംഗാളിലെ ഇടതു രാഷ്ട്രീയം വളരെ മോശമായതിനാല്‍ ഏതു തരത്തില്‍ തിരിച്ചു വരാന്‍ കഴിയും എന്നതടക്കമള്ള കാര്യങ്ങളിലാണ് ചര്‍ച്ച പുരോഗമിക്കുന്നത്. ഒപ്പം പ്രായപരിധിയിലെ നിയമഭേദഗതിയില്‍ ഘടകങ്ങള്‍ അറിയിച്ചിട്ടുള്ള അതൃപ്തിയും ചര്‍ച്ചയില്‍ വരുമെങ്കിലും അതിന് സാധ്യതയില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. എന്തായാലും ബിജെപിക്ക് എതിരെയുള്ള ബദല്‍ നീക്കത്തിനാണ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ശ്രമം.