തിരഞ്ഞെടുപ്പിലേറ്റത് പാർട്ടിയുടെ അടിത്തറയിളക്കുന്ന തോൽവി; സിപിഎം ശക്തികേന്ദ്രങ്ങളിൽ നിന്നുവരെ വോട്ടുചോർച്ച ഉണ്ടായി: അവലോകന റിപ്പോർട്ട്

Jaihind Webdesk
Tuesday, July 2, 2024

 

തിരുവനന്തപുരം: തിരഞ്ഞെടുപ്പിലേറ്റത് പാർട്ടിയുടെ അടിത്തറയിളക്കുന്ന തോൽവിയെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോർട്ട്. സിപിഎം ശക്തികേന്ദ്രങ്ങളിൽ നിന്ന് പോലും വോട്ട് ചോർച്ച ഉണ്ടായി എന്നും പാർട്ടി വോട്ടുകൾ ബിജെപിയിലേക്ക് എത്തിയെന്നും സിപിഎം വിലയിരുത്തുന്നു. എം. സ്വരാജ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ
അവതരിപ്പിച്ച സംസ്ഥാന കമ്മറ്റിയുടെ അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇന്നു മുതൽ ആരംഭിക്കുന്ന മേഖല സമ്മേളനങ്ങളിലും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാകും ചർച്ചകൾ പുരോഗമിക്കുക. കഴിഞ്ഞദിവസം സമാപിച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും, മന്ത്രി മുഹമ്മദ് റിയാസിനും മേയർക്കും എതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. മേയർ ആര്യാ രാജേന്ദ്രന് അന്ത്യശാസനം നൽകുവാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു.