കണ്ണൂർ : പാനൂരിലെ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിൻ്റെ കൊലപാതകം പ്രതികളെ സംബന്ധിച്ച നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചു, പൊലീസ് അറസ്റ്റ് ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകൻ ഷിനോസിൽ നിന്നാണ് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്. കൊലപാതകത്തിൽ പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ സുഹൈൽ പുല്ലു കരയ്ക്കും പങ്കെന്ന് യുഡിഎഫ് പ്രാദേശിക നേതൃത്വം. സംഘർഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ജില്ലാ കളക്ടര്‍ സമാധാന യോഗം വിളിച്ചിട്ടുണ്ട് . 11 മണിക്ക് കളക്ടറേറ്റിലാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം.
പൊലീസ് അറസ്റ്റ് ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകൻ ഷിനോസിൽ നിന്നാണ് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്. മുഹ്സിനെ അക്രമിക്കാൻ വന്നവരിൽ ഷിനോസും ഉണ്ടായിരുന്നു. മൻസൂറിനെ ബോംബെറിഞ്ഞ ശേഷം മറ്റുള്ളവർക്കൊപ്പം രക്ഷപ്പെടാൻ ശ്രമിച്ച ഷിനോസിനെ മുഹ്സിനും, നാട്ടുകാരും ചേർന്നാണ് പിടികൂടി പൊലീസിന് വിട്ടു നൽകിയത്. ഷിനാസിൽ നിന്നാണ് നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചത്. മൻസൂറിനെ എറിഞ്ഞത് ഐസ്ക്രീം ബോംബാണെന്നും ബോംബ് സ്ക്വാഡ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
കുറച്ച് മാസങ്ങൾക്ക് മുമ്പ് സിപിഎമ്മിൽ ചേർന്ന സുഹൈലിന് കൊലപാതകത്തിൽ പങ്കുണ്ടെന്ന് പ്രാദേശിക യുഡിഎഫ് നേതാക്കൾ പൊലീസിന് വിവരങ്ങൾ കൈമാറി. സുഹൈലാണ് അക്രമികളെ സംഘടിപ്പിച്ചതെന്നാണ് നേതാക്കൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ജില്ലയിലെ മറ്റു ഭാഗങ്ങളിലുള്ള ക്രിമിനൽ സംഘവുമായി സുഹൈലിന് ബന്ധമുണ്ട്. അക്രമം നടന്ന സ്ഥലത്ത് നിന്ന് കളഞ്ഞുകിട്ടിയ മൊബൈൽ ഫോണും ബൈക്കും കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. കൊലപാതകവുമായി നേരിട്ട് ബന്ധമുള്ള കുടുതൽ പേരുടെ കസ്റ്റഡി ഇന്നുണ്ടായേക്കും.