‘നികത്താനാവാത്ത നഷ്ടം’; പ്രയാറിന്‍റെ വിയോഗത്തില്‍ അനുശോചിച്ച് നേതാക്കള്‍

 

മുതിർന്ന കോൺഗ്രസ് നേതാവ് പ്രയാർ ഗോപാലകൃഷ്ണന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി നേതാക്കൾ. കോൺഗ്രസിന് നികത്താനാകാത്ത വിടവാണ് അദ്ദേഹത്തിന്‍റെ വിയോഗത്തിലൂടെ ഉണ്ടായതെന്ന് നേതാക്കൾ അനുസ്മരിച്ചു.

എ.കെ ആന്‍റണി

”കോൺഗ്രസ് പ്രസ്ഥാനത്തിനും സമൂഹത്തിനും നിരവധി സംഭാവനകൾ നൽകിയ നേതാവിനെയാണ് പ്രയാർ ഗോപാലകൃഷ്ണന്‍റെ വിയോഗത്തിലൂടെ നഷ്ടമായത്.”

ഉമ്മൻ ചാണ്ടി

“പ്രയാർ ഗോപാലകൃഷ്ണൻ വിയോഗം നികത്താനാകാത്ത നഷ്ടം”

കെ സുധാകരന്‍ എംപി

”ഏറ്റെടുത്ത പദവികൾ പൂർണ്ണ ഉത്തരവാദിത്വത്തോടെ നിർവഹിച്ച നേതാവ്. പ്രയാർ ഗോപാലകൃഷ്ണന്‍റെ വിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിന് കനത്ത നഷ്ടം.”

വി.ഡി സതീശൻ

“രാഷ്ട്രീയ സംശുദ്ധതയിലും സത്യസന്ധതയിലും കണിശത പുലർത്തിയ നേതാവ്”

എം.എം ഹസന്‍

“നിയമസഭാ സാമാജികൻ എന്ന നിലയിലും മികച്ച പ്രവർത്തനം നടത്തിയ നേതാവ്. ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് വിശ്വാസികൾക്കേറ്റ മുറിവുണക്കാൻ യുഡിഎഫ് നടത്തിയ പ്രതിഷേധത്തിനും പ്രക്ഷോഭത്തിനും നേതൃത്വം നൽകിയ പ്രമുഖ നേതാക്കളിൽ ഒരാള്‍.”

രമേശ് ചെന്നിത്തല

“വിനയവും എളിമയും മുഖമുദ്രയാക്കിയ നേതാവ്. കെഎസ്‌യുവും യൂത്ത് കോൺഗ്രസും കേരള രാഷ്ട്രീയത്തിൽ കൊടുങ്കാറ്റ് സൃഷ്ടിച്ച കാലഘട്ടത്തിൽ രണ്ടിന്‍റെയും മുൻനിരപ്പോരാളികളില്‍ ഒരാള്‍.”

Comments (0)
Add Comment