എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Friday, August 20, 2021

 

എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

ഐശ്വര്യത്തിന്‍റെയും സമ്പല്‍സമൃദ്ധിയുടെയും നിറവില്‍ വീണ്ടുമൊരു തിരുവോണപ്പുലരി കൂടി. മലയാളിക്ക് ഓണമെന്നാല്‍ എന്നും നിറവുള്ള ഓര്‍മ്മയാണ്. ഒത്തുചേരലുകളും ആഘോഷങ്ങളും ഒക്കെയായി ഒരു ഓണക്കാലം. അങ്ങനെയൊരു കാലത്തിന് മങ്ങലേൽപ്പിച്ചു കൊണ്ടാണ് കൊവിഡ് മഹാമാരി ലോകത്താകമാനം പടർന്നുപിടിച്ചത്.  ഒട്ടേറെ സങ്കീര്‍ണതകള്‍ക്ക് നടുവില്‍ നമ്മൾ വീണ്ടുമൊരു ഓണം ആഘോഷിക്കുകയാണ്. ഒരു നല്ല നാളേക്കായി, പഴയ പകിട്ടാര്‍ന്ന ഓണക്കാലത്തേക്ക് വരും കാലങ്ങളില്‍ തിരിച്ചെത്തട്ടെ എന്ന പ്രത്യാശയോടെ എല്ലാവർക്കും എന്‍റെ ഓണാശംസകൾ.