‘അനുഭവ പാഠങ്ങളുടെ കരുത്തുമായി പുതുവര്‍ഷത്തെ വരവേല്‍ക്കാം’; ആശംസകൾ നേര്‍ന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Saturday, December 31, 2022

 

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ പുതുവത്സരാശംസ

2022 നോട് വിട പറയുകയാണ്. ഒരു വർഷത്തോട് വിട പറയുമ്പോൾ പോയ കാലത്തെ എല്ലാം വിസ്മരിക്കാതെ അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോകാനാകണം. ആ അനുഭവ പാഠങ്ങളുടെ കരുത്തുമായി വേണം പുതുവർഷത്തെ വരവേൽക്കേണ്ടത്. പുതുവർഷത്തെ സ്വീകരിക്കുമ്പോൾ ഉപേക്ഷിക്കണമെന്ന് മനസ്സ് നമ്മളോട് പറയുന്ന കാര്യങ്ങളെ ഉപേക്ഷിക്കാനും നല്ല കാര്യങ്ങൾ സ്വീകരിക്കാനും തയാറാകണം.

പുതുവർഷം സന്തോഷവും സമാധാനവും നൽകുന്നതാകട്ടെയെന്ന് ആശംസിക്കുന്നു. എല്ലാവർക്കും ഊഷ്മളമായ പുതുവത്സരാശംസകൾ നേരുന്നു.