മുഖ്യമന്ത്രി മോദിക്ക് പഠിക്കുന്നു; മാധ്യമങ്ങളുടെ ചോദ്യത്തിന് പോലും മറുപടിയില്ല, പിന്നെയാണോ സഭയിലെ ചോദ്യങ്ങള്‍ക്ക്: പ്രതിപക്ഷ നേതാവ്

Friday, August 11, 2023

 

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രി മോദിക്ക് പഠിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് മുന്നിൽ വാ തുറന്നിട്ട് ആറു മാസം ആയി. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പോലും മുഖ്യമന്ത്രി മറുപടി പറയുന്നില്ല പിന്നെയാണോ നിയമസഭയിലെ ചോദ്യങ്ങൾക്കെന്നും വി.ഡി. സതീശന്‍ പരിഹസിച്ചു. കോട്ടയത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.