ആവേശത്തോടെ പ്രവര്‍ത്തകരും നേതാക്കളും, ലീഡര്‍ കെ.കരുണാകരന്‌ ഉചിതമായ സ്മാരകമൊരുക്കാന്‍ കോണ്‍ഗ്രസ്‌

Jaihind Webdesk
Monday, October 2, 2023

തലസ്ഥാന നഗരിയില്‍ ലീഡര്‍ കെ കരുണാകരന് ഉചിതമായ സ്മാരകമൊരുക്കുക എന്ന ലക്ഷ്യത്തിലേക്ക് ഒരു പടി കൂടികടന്നിരിക്കുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് അഭിമാനകരമാകുന്ന
കെ.കരുണാകരന്‍ സെന്റര്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ഫണ്ട് സമാഹരണം ആരംഭിച്ചു. മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എകെ ആന്റണി ഫണ്ട്‌സമാഹരണം ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന നേതാവ് പീതാംബരക്കുറുപ്പില്‍ നിന്നും 1000ഏറ്റുവാങ്ങിയാണ് ആന്റണി കൂപ്പണ്‍ വിതരണം ഉദ്ഘാടനം ചെയ്തതത്. .ഓണ്‍ലൈന്‍ ഫണ്ട് സമാഹരണം ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്തു. സമയബന്ധിതമായി സ്മാരകം പൂര്‍ത്തിയാക്കുവാന്‍ കോണ്‍ഗ്രസ്പ്രവര്‍ത്തകരും അനുഭാവികളും ഏവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് എകെആന്റണി പറഞ്ഞു. കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും നാടിനും പ്രയോജനകരമാകുന്ന നിലയില്‍ ലീഡര്‍ സ്മാരകം യഥാര്‍ത്ഥ്യമാക്കുമെന്ന ്ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി പറഞ്ഞു. തിരുവനന്തപുരം നന്ദാവനത്ത് മുന്‍ യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച 37 സെന്റ് ഭൂമിയില്‍ 11 നിലകളിലയാണ്
കെ.കരുണാകരന്‍ സെന്റര്‍ യാഥാര്‍ത്ഥ്യമാക്കുന്നത്. കെ.കരുണാകരന്‍ ഗവേഷണ കേന്ദ്രം, ചിത്രരചനാ ഇന്‍സ്റ്റിറ്റ്യൂട്ട്, ലീഡര്‍ഷിപ്പ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, റഫറന്‍സ് ലൈബ്രറി, കാരുണ്യ ഹെല്‍പ്പ് ഡെസ്‌ക്, കോണ്‍ഫെറന്‍സ് ഹാള്‍,ഓഡിറ്റോറിയും തുടങ്ങിയ സൗകര്യം കെട്ടിടത്തില്‍ സജ്ജമാക്കും. ഇന്നുമുതല്‍ നവംബര്‍ ഒന്നുവരെ സമയബന്ധിതമായാണ് കെട്ടിട നിര്‍മ്മാണത്തിനുള്ള ഫണ്ട് സമാഹരിക്കുന്നത്.