‘വിവാദ പത്രപരസ്യത്തില്‍ ഒന്നും അറിയില്ല, സന്ദീപ് വാര്യരെ കുറിച്ചുള്ള ഭാഗം നൽകിയത് അഭ്യുദയകാംക്ഷികൾ’; നിഷ്കളങ്കതയുടെ മുഖമൂടി അണിഞ്ഞ് എല്‍ഡിഎഫ്

Jaihind Webdesk
Friday, December 6, 2024

 

പാലക്കാട്: ഉപതിരഞ്ഞെടുപ്പിനിടെ വിവാദമായ പത്ര പരസ്യത്തിൽ നിഷ്കളങ്കതയുടെ മുഖമൂടി അണിഞ്ഞ് എൽഡിഎഫ്. സന്ദീപ് വാര്യരെ കുറിച്ചുള്ള ഭാഗങ്ങൾ നൽകിയത് ചില അഭ്യുദയാകാംക്ഷികളാണ്. സ്ഥാനാർഥിക്ക് ഇതിൽ ബന്ധമില്ലെന്നും എൽഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്‍റ് പറഞ്ഞു. പരസ്യത്തിലെ വിവാദ ഭാഗങ്ങളെ കുറിച്ച് അറിവില്ലെന്നും വിശദീകരണമുണ്ട്.

സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം ആസ്പദമാക്കി മുസ്ലിം മാനേജ്മെന്‍റ് പത്രങ്ങളിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. സമസ്തയുടെ സുപ്രഭാതത്തിലും എപി വിഭാഗത്തിന്‍റെ സിറാജിലും, ‘ഈ വിഷനാവിനെ സ്വീകരിക്കുകയോ, കഷ്ടം’ എന്ന തലക്കെട്ടോടെ ആയിരുന്നു പരസ്യം. പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തൊട്ടുതലേന്ന് വന്ന പരസ്യം ഏറെ വിവാദം സൃഷ്ടിക്കുകയും ചെയ്തിരുന്നു.