തൃശൂരില്‍ എല്‍ഡിഎഫ് വേദിയില്‍ കയ്യേറ്റം ; ബേബി ജോണിനെ തളളിയിട്ടു

Jaihind News Bureau
Saturday, March 20, 2021

 

തൃശൂർ : തൃശൂരില്‍ എല്‍ഡിഎഫ് പ്രചാരണ വേദിയില്‍ കയ്യേറ്റം. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണിനെ തളളിയിട്ടു. വേദിയില്‍ അതിക്രമിച്ചു കയറിയ ആളാണ് ബേബി ജോണിനെ തളളിയിട്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ച് വേദിയില്‍ നിന്ന് മടങ്ങിയശേഷമാണ് സംഭവം. മന്ത്രി വി.എസ് സുനില്‍കുമാര്‍ അടക്കമുളളവര്‍ വേദിയിലുണ്ടായിരുന്നു.