ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം കേന്ദ്രസര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണെന്ന വാദത്തിനിടെ സിപിഎമ്മിനെ വെട്ടിലാക്കി എല്‍ഡിഎഫ് പ്രകടനപത്രിക. ആശമാരുടെ മിനിമം കൂലി 700 ആക്കും എന്ന പൊള്ള വാഗ്ദാനവുമായി 2021 ല്‍ ഇറങ്ങിയ പ്രകടന പത്രികയില്‍ കുടുങ്ങിയിരിക്കുകയാണ് ഇടത് മുന്നണി. എല്‍ഡിഎഫ് എന്ന പേരില്‍ പുറത്തിറക്കിയ പ്രകടന പത്രികയിലായിരുന്നു എല്‍ ഡി എഫിന്‍റെ ഈ കപട വാഗ്ദാനം.
നിലവില്‍ 700 രൂപ മാത്രമാണ് സര്‍ക്കാര്‍ ഓണറേറിയം നല്‍കുന്നത് എന്നിരിക്കെയാണ് 2021 ല്‍ ഇറക്കിയ പ്രകടന പത്രികയില്‍ പ്രതിമാസം 21,000 രൂപ നല്‍കാം എന്ന വാഗ്ദാനം നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാരിനെ സംബന്ധിച്ചടുത്തോളം ‘ആശ’ കേന്ദ്ര സ്‌കീമാണ്. അവര്‍ക്ക് പണം നല്‍കേണ്ടത്് കേന്ദ്രസര്‍ക്കാരാണ്. ആരോഗ്യമന്ത്രി വീണ ജോര്‍ജിന് പറയാനുള്ളത് കേന്ദ്രം തരാനുള്ള 100 കോടി രൂപയെ കുറിച്ചും. അതിനെതിരെ ആശ വര്‍ക്കര്‍മാര്‍ സമരം ചെയുകയാണെങ്കില്‍ അവര്‍ക്കൊപ്പം താനും ഉണ്ട് എന്ന് മാത്രമാണ്. കേരളമാണ് ഏറ്റവും കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന സംസ്ഥാനം എന്ന വാദമാണ് ആവസാനമായി സര്‍ക്കാര്‍ ഉയര്‍ത്തിയത് എന്നാല്‍ ആന്ധ്രപ്രദേശ് ഈ അടുത്തിടെ ആശമാര്‍ക്ക് നല്‍കിയ ആനുകൂല്യങ്ങള്‍ സര്‍ക്കാരിന്‍റെ ആ വാദവും തകര്‍ത്തു. ആശാവര്‍ക്കര്‍മാര്‍ക്ക് ലഭിക്കുന്ന ഓണറേറിയം സര്‍ക്കാരിന്‍റെ ഔദാര്യമാണെന്നായിരുന്നു സിഐടിയു നേതൃത്വത്തിലുള്ള ആശാ വര്‍ക്കര്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പി.പി പ്രേമയുടെ പ്രതികരണം. എന്നാല്‍ ഇതിന് നേര്‍വിപരീതമാണ് എല്‍ഡിഎഫ് പ്രകടനപത്രികയില്‍ ഉള്ളത്.
പത്രികയിലെ സാമൂഹ്യ സുരക്ഷ എന്ന തലക്കെട്ടിന് കീഴിലാണ് ആശാ വര്‍ക്കര്‍മാരുടെ കാര്യം പറയുന്നത്. ‘സാമൂഹ്യ പെന്‍ഷനുകള്‍ ഘട്ടംഘട്ടമായി 2500 രൂപയായി ഉയര്‍ത്തും. അങ്കണവാടി, ആശാ വര്‍ക്കര്‍, റിസോഴ്‌സ് അധ്യാപകര്‍, പാചകത്തൊഴിലാളികള്‍, കുടുംബശ്രീ ജീവനക്കാര്‍, പ്രീ-പ്രൈമറി അധ്യാപകര്‍, എന്‍.എച്ച്.എം ജീവനക്കാര്‍, സ്‌കൂള്‍ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങി എല്ലാ സ്‌കീം വര്‍ക്കേഴ്‌സിന്റെയും ആനുകൂല്യങ്ങള്‍ കാലോചിതമായി ഉയര്‍ത്തും. മിനിമംകൂലി 700 രൂപയാക്കും’ എന്നും പത്രികയില്‍ പറയുന്നു. പ്രകടന പത്രികയില്‍ ഒന്നും പ്രവര്‍ത്തിയിലേക്ക് വരുമ്പോള്‍ മറ്റൊന്നും എന്ന നിലയിലേത്ത് സിപിഎം മാറുകയാണ്. അതിന് പുറമെയാണ് സിഐടിയു നേതാക്കളുടെ, കേട്ടാലറയ്ക്കുന്ന അപമാന ശരങ്ങളും