ശശീന്ദ്രനെതിരായ ആരോപണം അറിയില്ലെന്ന് വിജയരാഘവന്‍ ; പ്രതികരിക്കാനില്ലെന്ന് പി.സി. ചാക്കോ, പ്രതിരോധത്തിലായി എല്‍.ഡി.എഫ്

Tuesday, July 20, 2021

തിരുവനന്തപുരം : മന്ത്രി എ.കെ ശശീന്ദ്രനെതിരായ ആരോപണം അറിയില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. വാര്‍ത്തകളിലെ വിവരം മാത്രമേ അറിയൂ. വിശദാംശങ്ങള്‍ മനസിലാക്കിയിട്ട് പ്രതികരിക്കാമെന്നും  വിജയരാഘവന്‍.

അതേസമയം വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നായിരുന്നു എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോയുടെ മറുപടി. ആരോപണത്തിന്‍റെ പേരിൽ മന്ത്രി സ്ഥാനമൊഴിയേണ്ടതില്ലെന്ന് എൻ.സി.പി എം.എൽ.എ. തോമസ് കെ.തോമസും പറഞ്ഞു.

മന്ത്രി പരാതി ഒത്തുതീര്‍പ്പാക്കാന്‍ അനാവശ്യമായി ഇടപെട്ടിട്ടില്ല. പാര്‍ട്ടിയിലെ രണ്ടുപേര്‍ തമ്മിലുളള വ്യക്തിവൈരാഗ്യം പരിഹരിക്കാനാണ് മന്ത്രി ഇടപെട്ടത്. വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന് ഉണ്ടായതാണ് സ്ത്രീപീഡനപരാതിയെന്നും അദ്ദേഹം പറഞ്ഞു.