
കൊല്ലം: കൊല്ലം കോര്‍പ്പറേഷനിലെ 30 വര്‍ഷത്തെ ഇടതുപക്ഷ ദുര്‍ഭരണത്തിനെതിരെ യു.ഡി.എഫ് സംഘടിപ്പിക്കുന്ന ‘കുറ്റവിചാരണയാത്ര’ ഇന്ന് ആരംഭിക്കും. എന്‍.കെ. പ്രേമചന്ദ്രന്‍ എം പി നയിക്കുന്ന നാല് ദിവസം നീണ്ടുനില്‍ക്കുന്ന യാത്രയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് കൊല്ലം അഞ്ചാലുംമൂട്ടില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നിര്‍വ്വഹിക്കും.
കൊല്ലം കോര്‍പ്പറേഷനിലെ ഇടതു ദുര്‍ഭരണത്തിന് അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് യു.ഡി.എഫ്. ഈ യാത്ര സംഘടിപ്പിക്കുന്നത്. പ്രമുഖ യു.ഡി.എഫ്. നേതാക്കള്‍ യാത്രയിലുടനീളം അണിനിരക്കും. യാത്രയുടെ സമാപന സമ്മേളനം ഒക്ടോബര്‍ 30-ന് കൊല്ലം കാവനാട്ട് വെച്ച് നടക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.