സ്വർണ്ണക്കടത്ത് കേസിൽ നെഞ്ചിടിപ്പ് കൂടുന്നത് ഇടതുമുന്നണിക്കെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷനിൽ സർക്കാർ ശ്രമിക്കുന്നത് അഴിമതി മൂടിവെക്കാനാണെന്നും ചെന്നിത്തല വിമർശിച്ചു. അതേസമയം ആന്തൂരിലെ പ്രവാസി സാജന്‍റെ ആത്മഹത്യയിൽ കേസ് അന്വേഷണം തൃപ്തികരമല്ലെന്നും ചെന്നിത്തല തിരുവനന്തപുരത്ത് വ്യക്തമാക്കി.
സ്വർണ്ണക്കടത്ത് കേസിലും ലൈഫ് മിഷൻ അഴിമതിയിലും സർക്കാർ കൂടുതൽ പ്രതിരോധത്തിലാകുന്നതിനിടെയാണ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയത്. സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം മുന്നോട്ട് നീങ്ങുമ്പോൾ ആരുടെ നെഞ്ചിടിപ്പാണ് ഉയരുന്നതെന്ന് ചെന്നിത്തല പരിഹസിച്ചു.
ലൈഫ് മിഷനിൽ സി.ബി.ഐ തങ്ങളിലേക്ക് നീങ്ങുമെന്ന് കണ്ടപ്പോഴാണ് സർക്കാർ കോടതിയെ സമീപിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സുപ്രീം കോടതി അഭിഭാഷകന് നൽകുന്ന ഫീസ് ഉപയോഗിച്ച് പാവങ്ങൾക്ക് വീട് വെച്ച് നൽകുകയല്ലേ വേണ്ടതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
https://www.facebook.com/JaihindNewsChannel/videos/247165030057427